Breaking News

ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, സാമൂഹ്യ വ്യാപനം കുറയുന്നു, രോഗമുക്തിയിലും വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, സാമൂഹ്യ വ്യാപനം കുറയുന്നു, രോഗമുക്തിയിലും വര്‍ദ്ധന . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21408 പരിശോധനകളില്‍ 265 യാത്രക്കര്‍ക്കടക്കം 1236 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 971 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

3023 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 20944 ആയി കുറഞ്ഞു.

75, 95 വയസുകളുള്ള രണ്ടി പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 647 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 172 പേര്‍ ആശുപത്രിയിലും 70 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!