20 ബില്യണ്‍ ഡോളര്‍ ഓര്‍ഡറുമായി ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് കരാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡര്‍ എന്ന് വിശേഷിപ്പിക്കാവുന്ന 20 ബില്യണ്‍ ഡോളര്‍ ഓര്‍ഡറിന്റൈ കരാര്‍ ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എയര്‍വേയ്സും ബോയിംഗും തമ്മില്‍ ഒപ്പുവെച്ചു.
ഖത്തര്‍ എയര്‍വേയ്സ് 50, 777-8 ചരക്ക് വിമാനങ്ങള്‍ വരെ വാങ്ങാന്‍ ബോയിംഗുമായി കരാറില്‍ ഒപ്പുവച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
777-8 ഫ്രൈറ്റര്‍ ലോഞ്ച് ഉപഭോക്താവായിരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രസ്താവനയില്‍ പറഞ്ഞു. 34 ജെറ്റുകള്‍ക്കുള്ള ഉറച്ച ഓര്‍ഡറും 16 വിമാനങ്ങള്‍ കൂടി ചേര്‍ക്കാനുള്ള സാധ്യതയുമാണ് കരാറിലുള്ളത്.
തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കറും ബോയിംഗ് കൊമേഴ്സ്യല്‍ എയര്‍പ്ലെയ്ന്‍സ് പ്രസിഡന്റും സിഇഒയുമായ സ്റ്റാന്‍ ഡീലും ഇരുരാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.