Archived Articles
ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് ലോക റെക്കാര്‍ഡ്
റഷാദ് മുബാറക്
ദോഹ. ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് ലോക റെക്കാര്‍ഡ് . ഇന്നലെ ദമാമിലെ മിനിസ്ട്രി ഓഫ് സ്‌പോര്‍ട്‌സ് ഹാളില്‍ നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ 29- 24 ന് ബഹറൈനിനെ മലര്‍ത്തിയടിച്ചാണ് നാല് തവണ ചാമ്പ്യന്മാരായ ഖത്തര്‍ തുടര്‍ച്ചയായി 5 തവണ കിരീടം ചൂടിയവരെന്ന റെക്കോര്‍ഡ് നേടിയത്.
2014, 16, 18, 20 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഖത്തര്‍ 2022 കിരീടം സ്വന്തമാക്കി ചൂടി തുടര്‍ച്ചയായി 5 തവണ കിരീടം ചൂടിയവരെന്ന സൗത്ത് കൊറിയയുടെ റിക്കോര്‍ഡിനൊപ്പമെത്തിയത് ഖത്തറിന്റെ കായിക ചരിത്രത്തിലെ സുപ്രധാനമായമായ നേട്ടമാണ് .