
Breaking News
ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി .
അമേരിക്കന്‍ പ്രസഡണ്ട് ജോ ബൈഡന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നിരവധി പ്രമുഖ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ അമീര്‍ സന്ദര്‍ശിച്ചിരുന്നു.
അമീര്‍ ബൈഡന്‍ കൂടിക്കാഴ്ചയെ ഇന്നലെ ചേര്‍ന്ന ഖത്തര്‍ കാബിനറ്റ് സ്വാഗതം ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ നിലയിലെത്തിക്കുവാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു