വാക്‌സിനെടുക്കാത്തവര്‍ക്ക് ഗുരുതരമായി കോവിഡ് ബാധിച്ചാല്‍ തീവ്രപരിചരണം വേണ്ടി വന്നേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. വാക്‌സിനെടുക്കാത്തവര്‍ക്ക്് ഗുരുതരമായി കോവിഡ് ബാധിച്ചാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത വാക്‌സിനെടുത്തവരേക്കാള്‍ 8 മടങ്ങ് കൂടുതലാണെന്ന് പഠനം.
2021 ഡിസംബര്‍ 15 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ വിശകലനം കാണിക്കുന്നത്, വാക്സിനേഷന്‍ എടുക്കാത്ത രോഗികള്‍ക്ക് ഗുരുതരമായ കോവിഡ്-19 അണുബാധ മൂലം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശനം ആവശ്യമായി വരാനുള്ള സാധ്യത വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണെന്നാണെന്ന്
പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഭാഗികമായി വാക്‌സിനേഷന്‍ എടുത്ത രോഗികള്‍ക്ക് – ആറ് മാസം മുമ്പ് ഒരു ഡോസ് മാത്രം സ്വീകരിച്ച അല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുകയും ബൂസ്റ്റര്‍ ഡോസ് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് – ഒരു പരിധിവരെ സംരക്ഷണം ഉണ്ടെന്നും എന്നാല്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത രോഗികളേക്കാള്‍ വളരെ കുറവാണെന്നും വിശകലനം കാണിക്കുന്നു.
കോവിഡെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ യോഗ്യരായ എല്ലാവരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം ഉപദേശിക്കുന്നത്.