Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹാജിക്ക മെമ്മോറിയല്‍ പ്രസംഗമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

അഫ്സല്‍ കിളയില്‍ : –

ദോഹ : പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായിരുന്ന ഹാജിക്കയുടെ സ്മരണാര്‍ത്ഥം ഖത്തറിലെ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.സി.ബി. എഫ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

സമ്മാന വിതരണ ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ്, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍, വൈസ് പ്രസിഡന്റ് വിനോദ് നായര്‍ , മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു


സീനിയര്‍ കാറ്റഗറിയില്‍ നിന്ന് അന്ന മേരി മനതാറ (ഒന്നാം സമ്മാനം) ജോണ്‍പോള്‍ ലോറന്‍സ് (സെക്കന്റ്) തനിഷ ഗണശേഖരന്‍ (മൂന്നാം സ്ഥാനം) തേജസ്വി മനോജ്, ശ്രേയ് അജയകുമാര്‍ ഭട്ട് (പ്രോത്സാഹന സമ്മാനം) എന്നിവ്ാണ് സമ്മാനം ഏറ്റുവാങ്ങിയത്. ജൂനിയര്‍ കാറ്റഗറിയില്‍ മുഹമ്മദ് ഫാദില്‍ ഷാനവാസ് (ഒന്നാം സ്ഥാനം) ഗര്‍ഗീ വിവേക് കനാദേ (രണ്ടാം സ്ഥാനം) ലെയശ്രീ എസ് (മൂന്നാം സ്ഥാനം) രാജശ്രീ ശിവദാസന്‍, ആന്‍ ലിസ ഷൈജു (പ്രോത്സാഹന സമ്മാനം ) എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

Related Articles

Back to top button