
Breaking News
ഫിഫ 2022 ഖത്തര്‍ ലോക കപ്പിലേക്കുള്ള ഇറാന്റെയും ദക്ഷിണ കൊറിയയുടെയും യോഗ്യത ആഘോഷമാക്കി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പിലേക്കുള്ള ഇറാന്റെയും ദക്ഷിണ കൊറിയയുടെയും യോഗ്യത ആഘോഷമാക്കി ഖത്തര്‍ .
ദോഹ കോര്‍ണിഷില്‍ ഇറാന്റെയും ദക്ഷിണ കൊറിയയുടെയും പതാകകള്‍ ഉയര്‍ത്തിയാണ് ഖത്തര്‍ 2022-ലേക്കുള്ള യോഗ്യത ആഘോഷിച്ചിച്ചത്.
ഖത്തറിലെ ഇറാന്‍ അംബാസഡര്‍ ഹമീദ്രേസ ദെഹ്ഗാനിയും ദക്ഷിണ കൊറിയയുടെ അംബാസഡര്‍ ജൂണ്‍ ഹീ ലീയുമാണ് വ്യാഴാഴ്ച ദോഹ കോര്‍ണിഷില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയര്‍ത്തിയത്.
ഖത്തറിലെ ഇറാന്‍ അംബാസഡര്‍ ഹമീദ്രേസ ദെഹ്ഗാനിയും ദക്ഷിണ കൊറിയയുടെ അംബാസഡര്‍
ജൂണ്‍ ഹീ ലീയുമാണ് വ്യാഴാഴ്ച ദോഹ കോര്‍ണിഷില്‍ തങ്ങളുടെ രാജ്യത്തിന്റെ പതാക
ഉയര്‍ത്തിയത്.


