Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, മൊത്തം രോഗികള്‍ 14206 ആയി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, മൊത്തം രോഗികള്‍ 14206 ആയി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന22765 പരിശോാധനകളില്‍ 157 യാത്രക്കര്‍ക്കടക്കം 903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 2314 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 14206 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 10 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 161 പേര്‍ ആശുപത്രിയിലും 44 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്