
Archived Articles
ചെരയങ്ങാട്ട് മൊയ്തുഹാജിക്ക് സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ചെരയങ്ങാട്ട് മൊയ്തുഹാജി ക്ക് നടുവണ്ണൂര്‍ ഏരിയാ പ്രവാസി സംഘം ( നാപ്‌സ് ഖത്തര്‍ )സ്വീകരണം നല്‍കി. അബൂബക്കര്‍ മേക്കോത്ത് പൊന്നാട അണിയിച്ചു. സെക്രട്ടറി ഷെഫീഖ് കരുവണ്ണൂര്‍ സ്വാഗതം പറഞ്ഞു. ജസീല്‍ മാടായി, റിയാസ് കുട്ടമ്പത്ത്, റാഫി ചെരയങ്ങാട്ട്, എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് മൊയ്തു ഹാജി നന്ദി പ്രകടിപ്പിച്ചു.