Breaking News
ഉപയോഗിച്ച എഞ്ചിന് ഓയിലുകള്‍ പുതിയതായി അടയാളപ്പെടുത്തിയതിന് കാര്‍ മെയിന്റനന്‍സ് സര്‍വീസ് സെന്ററിനെതിരെ നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഉപയോഗിച്ച എഞ്ചിന് ഓയിലുകള്‍ പുതിയതായി അടയാളപ്പെടുത്തിയതിന് ഉം സലാലിലെ കാര്‍ മെയിന്റനന്‍സ് സര്‍വീസ് സെന്ററിനെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടിയെടുത്തു.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമം (8) പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പരിശോധനാ കാമ്പെയ്നിനിടെയാണ് വാണിജ്യ, വ്യവസായ മന്ത്രാലയം കാര്‍ മെയിന്റനന്‍സ് സര്‍വീസ് സെന്ററിലെ നിയമലംഘനം പിടികൂടിയത്.