
ഖത്തറില്‍ ഫെന്‍സിംഗ് മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സ്വര്‍ണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫെന്‍സിംഗ് മല്‍സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സ്വര്‍ണം. ഖത്തര്‍ ഫെന്‍സിങ്ങ് ഫെഡറേഷന്‍ സംഘടിപ്പിച്ച 2022 ഖത്തര്‍ ഫെഡറേഷന്‍ കപ്പ് ഫെന്‍സിങ്ങ് മത്സരത്തിലെ അണ്ടര്‍ ഇലവന്‍ വിഭാഗത്തില്‍ മത്സരിച്ച ‘ബാസില്‍ ജാഫര്‍ഖാന്’ ഗോള്‍ഡ് മെഡല്‍ ലഭിച്ചു. ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബാസില്‍ ഖത്തറിലെ പൊതുപ്രവര്‍ത്തകനായ അഡ്വക്കറ്റ് ജാഫര്‍ഖാന്റേയും ആശാ ശാദിരിയുടേയും ഇളയ മകനാണ് . തൃശൂര്‍ കേച്ചേരി സ്വദേശിയാണ്.
2021 ലെ ഖത്തര്‍ ഫെന്‍സിങ്ങ് ഫെഡറേഷന്‍ നടത്തിയ ദേശീയ ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 11 കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡലിസ്റ്റായിരുന്നു.