ഡൗണ്‍ലോഡ് ആന്റ് വിന്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയരക്ടറി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്, പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ്, വാഫിയ ഡേറ്റ്‌സ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ഡൗണ്‍ലോഡ് ആന്റ് വിന്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
ഇന്റര്‍നാഷണല്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമിലാണ് മല്‍സരം നടന്നത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയരക്ടറിയുടെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് കമന്റ് ചെയ്തവരില്‍ നിന്നും കമന്റ് പിക്കര്‍ ടൂള്‍ വഴിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
തമീമ സയ്യിദിനാണ് ബമ്പര്‍ സമ്മാനം . എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ദുബൈ എക്‌സ്‌പോ 2020 പാക്കേജാണ് ബമ്പര്‍ സമ്മാനം. ദോഹ ദുബൈ റിട്ടേണ്‍ ടിക്കറ്റ് , എക്‌സ്‌പോ ടിക്കറ്റ്, ദുബൈയില്‍ രണ്ട് ദിവസത്തെ താമസം എന്നിവയാണ് പാക്കേജിലുള്ളത് .
ജംഷി കൊടിയൂറ, യാസിര്‍ ശാന്തപുരം, സഫീര്‍ മമ്പാട്, ഹസ്‌ന അബ്ദുല്‍ ഹമീദ് , മിഥുന്‍ എസ്. നായര്‍ എന്നിവര്‍ പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകളും ഫതൈമ ഫാറു, ജയകുമാര്‍ മാധവന്‍, മുഹമ്മദ് സവാദ് , ഗിരീഷ് പനമ്പിള്ളി, മുഹമ്മദ് റാഷിദ് എന്നിവര്‍ വാഫിയ ഡേറ്റ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന നൂറ് റിയാലിന്റെ ഗിഫ്റ്റ് ബോക്‌സുകളും നേടി .
വിജയികള്‍ക്കുള്ള സമ്മാനം ഉടനെ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു