ഖത്തറിന് പുറത്തുനിന്നും കോവിഡ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ ഗോള്‍ഡന്‍ ഫ്രെയിം ലഭിക്കാന്‍ സംവിധാനം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇഹ്തിറാസ് ആപ്പില്‍ പുതിയ പരിഷ്‌കാരം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതല്‍ ഖത്തറിന് പുറത്തുനിന്നും കോവിഡ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ഇഹ്തിറാസ് ആപ്പില്‍ ഗോള്‍ഡന്‍ ഫ്രെയിം ലഭിക്കാന്‍ സൗകര്യമുണ്ടാകും. ഖത്തര്‍ അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇഹ് തിറാസ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത് ഗോള്‍ഡന്‍ ഫ്രെയിമിന് അപേക്ഷിക്കാം.
പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാധൂകരിക്കുകയും പരിശോധിച്ചുറപ്പിക്കുകയും ചെയ്യും. സാധുതയുള്ളവ മാത്രമേ ഇഹ്തിറാസില്‍ സ്വീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി
വിദേശത്ത് നിന്നുള്ള വാക്സിനേഷനുകള്‍ക്ക് ഖത്തറിനുള്ളില്‍ നിന്നുള്ള അതേ സാധുത മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും, അതുപോലെ തന്നെ പൂര്‍ണ്ണമായി അംഗീകരിച്ചതും സോപാധികമായി അംഗീകരിച്ചതുമായ വാക്‌സിനുകളുമായി ബന്ധപ്പെട്ട അതേ നിയമങ്ങള്‍ പാലിക്കുകയും ചെയ്യും.
ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള നടപടിക്രമങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പ്രവേശനത്തിനുള്ള പ്രോട്ടോക്കോള്‍ ഇഹ്തെറാസ് പോര്‍ട്ടല്‍ വഴി പിന്തുടരണമെന്നും മന്ത്രാലയം വിശദീകരിച്ചു.