ഖത്തര്‍ പരിസ്ഥിതി ദിനം; അലി അല്‍ അന്‍സാബിനെ ആദരിച്ച് മൈന്റ് ട്യൂണ്‍ എക്കോ വൈവ്‌സ്
അബ്ദുൽ റഊഫ് കൊണ്ടോട്ടി.
ദോഹ.ഖത്തർ പരിസ്ഥിതി ദിനത്തിൽ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അലി അൽ അൻസാബിനെ മൈൻറ് ട്യൂൺ എക്കോ വൈവ്സ് പ്രത്യേക ആദരവ് നൽകുകയും അദ്ദേഹത്തിന്റെ ഖത്തറിലെ അപൂർവ്വ ഇന വൃക്ഷ തോട്ടത്തിൽ ഇതേ ഇനങ്ങളിൽ പെട്ട വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനത്തിൽ ഇതേ തോട്ടത്തിൽ മൈൻറ് ട്യൂൺ എക്കോ വൈവ്സ് നട്ട വൃക്ഷ തൈകൾ അടക്കം പരിചരിക്കുകയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ തോട്ടത്തിൽ സ്വദേശികളും വിദേശികളുമായ പരിസ്ഥിതി പ്രവർത്തകർ , മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഖത്തറിന്റെ പരമ്പരാഗത വൃക്ഷ തൈകൾ ഇവിടെ നട്ടിട്ടുണ്ട്. അങ്ങിനെ നട്ട സംഘടനകൾ, വ്യക്തികൾ എന്നിവരുടെ പേരെഴുതിയ ഫലകം അടക്കം പ്രദർശിപ്പിച്ചിട്ടുണ്ട് അലി അൽ അൻസാബ്.
ഖത്തറിലെ വിവിധ സ്കൂളുകളിലും ഇത്തരം വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുകയാണ് ഇദ്ദേഹം.
അബൂ സംറ – ദൂഖാൻ റോഡിലെ തികച്ചും വിജനമായ മരുഭൂമിയിലാണ് വിശാലമായ ഈ തോട്ടം.
വിവിധ തലങ്ങളിൽ വിജയികളായ ഖത്തരികളുടെ പ്രഥമ ലിസ്റ്റിൽ ഇടം പിടിച്ച അലി ഹൻസബിന് വിജയാശംസകൾ നേരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ചടുലതയും പരിസ്ഥിതി രംഗത്തേക്കുള്ള സമർപ്പണവും പുതിയ തലമുറക്ക് ആവേശമാണെന്നും അലി അൽഹൻസബിന്റെ സുഹൃത്തായ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
എക്കോ വേവ്സ് ഖത്തർ സെക്രട്ടറി അബ്ദുള്ള പൊയിൽ അലി അൽ ഹൻസബിന് മൊമെന്റോ നൽകി. മൈൻഡ് ട്യൂൺ വേവ്സ് ഗ്ലോബൽ സെക്രട്ടറി ജനറലും ചാലിയാർ ദോഹ ചീഫ് അഡ്വൈസറുമായ വിസി മശ്ഹൂദ് ഉൽഘാടനം ചെയ്തു. ലോക കേരളാ സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി,വൈസ് ചെയർമാൻ അബ്ദുൽ മുത്തലിബ് മട്ടന്നൂർ, ഷമീർ പി.എച്, ബഷീർ നന്മണ്ട, അബ്ദുള്ള വിപി, ഷാജിറ അബ്ദുല്ല തുടങ്ങിയവർ ആശംസകൾ നേർന്നു.