Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി നാസര്‍ കെ.എ (കറുകപ്പാടത്ത് ഇത്തിക്കണ്ണന്‍ ചാലില്‍, എറിയാട്) ആണ് മരിച്ചത്.

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി കൈപ്പമംഗലം സെക്ടര്‍ പ്രവര്‍ത്തകനാണ്. ഷിജു നാസറാണ് ഭാര്യ. മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ അദ്ദേഹം അല്‍കോറില്‍ എവരിഡേ എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സഹോദരന്‍ ജലീല്‍ ഖത്തറിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങവേ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

Related Articles

Back to top button