Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ . പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 12 ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ ശേഷിയിലും അനുവദനീയമായ എണ്ണത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഇളവ്

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മന്ത്രി സഭ കൈകൊണ്ട സുപ്രധാന തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്.

അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിനെടുത്തവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കുമായിരിക്കും. എന്നാല്‍ കോവിഡ് -19 വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തതോ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഇത്തരക്കാര്‍ക്ക് ശേഷിയുടെ 20% കവിയാത്ത നിരക്കിലാണ് പ്രവേശനം അനുവദിക്കുക.

ശാരീരിക പരിശീലന ക്ലബ്ബുകള്‍ (ജിമ്മുകള്‍), വിവാഹ പാര്‍ട്ടികള്‍, കായിക ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍, റെസ്റ്റോറന്റുകളും കഫേകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും, നീന്തല്‍ക്കുളങ്ങളും വാട്ടര്‍ പാര്‍ക്കുകളും, തിയേറ്ററുകളും സിനിമാശാലകളും തുടങ്ങിയവിടങ്ങളിലൊക്കെ ഈ നിബന്ധന ബാധകമാകും.അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂര്‍ മുമ്പാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടത്.

കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ അല്ലെങ്കില്‍ ഇവന്റ് നടത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കല്‍ തുടരും.

സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാരുടെയും ജോലി അവരുടെ ജോലിസ്ഥലത്ത് തുടരും.

വാക്‌സിനെടുക്കാത്ത പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരെയും തൊഴിലാളികളെയും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കുന്നത് തുടരും.

അടച്ചിട്ട എല്ലാ പൊതു സ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. മാര്‍ക്കറ്റുകളിലും എക്‌സിബിഷനുകളിലും ഇവന്റുകള്‍ക്കിടയിലും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലല്ലാതെ തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ല.

തുറസ്സായ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം ന എല്ലാ തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്‌ക് ധരിക്കണം.

ഇഹ്തിറാസ് ആപ്‌ളിക്കേഷനില്ലാതെ പുറത്തിറങ്ങരുത്.
വാക്സിന്‍ പൂര്‍ത്തീകരിക്കാത്തതോ സ്വീകരിക്കാത്തതോ ആയ ആളുകളുടെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടെ വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ അനുവദിക്കുന്നത് തുടരുന്നു.

പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണ്ണയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ പാലിക്കണം.

ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ – ഓരോന്നും അതിന്റെ അധികാരപരിധിക്കുള്ളില്‍ – ആരോഗ്യ ആവശ്യകതകളും മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

Related Articles

Back to top button