Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ലോക കപ്പിനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ താല്‍ക്കാലിക ജീവനക്കാരെ തേടുന്നു

റഷാദ് മുബാറക്

ദോഹ. ഫിഫ ലോക കപ്പിനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ താല്‍ക്കാലിക ജീവനക്കാരെ തേടുന്നു . ഡോക്ടര്‍മാര്‍ , നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ടെക്‌നീഷ്യന്മാര്‍, റേഡിയോളജിസ്റ്റുകള്‍ തുടങ്ങി നിരവധി ഒഴിവുകളുണ്ട്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ സൈറ്റ് സന്ദര്‍ശിച്ച് നേരിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജനറല്‍ പ്രാക്ടീഷണര്‍, സ്‌പെഷ്യലിസ്റ്റ് ഫാമിലി മെഡിസിന്‍, സ്‌പെഷ്യലിസ്റ്റ് എമര്‍ജന്‍സി മെഡിസിന്‍, സ്‌പെഷ്യലിസ്റ്റ് ഇന്റര്‍ണല്‍ മെഡിസിന്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നോളജിസ്റ്റ് , റേഡിയോളജി ടെക്‌നോളജിസ്റ്റ് , കസ്റ്റമര്‍ റിലേഷന്‍സ് , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന സൈറ്റ് സന്ദര്‍ശിക്കുക

https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup

Related Articles

Back to top button