Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

നടുമുറ്റം ബുക്‌സ്വാപ് – 2022 ഇന്ന് ആരംഭിക്കും

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൈമാറ്റം ചെയ്യാന്‍ നടുമുറ്റം ബുക്‌സ്വാപ് – 2022 ഇന്നു മുതല്‍ ആരംഭിക്കും.സ്‌കൂളുകളില്‍ വര്‍ഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ബുക്‌സ്വാപ് ആരംഭിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക ചിലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ബുക് കൈമാറ്റം നടത്തിവരുന്നത്. കോവിഡ് സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ വിവിധ സ്‌കൂളുകള്‍ക്ക് വിവിധ സമയങ്ങളിലാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

നുഐജയിലെ കള്‍ച്ചറല്‍ ഫോറത്തില്‍ വെച്ച് ഇന്ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറു മണി വരെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, സ്പ്രിംഗ് ഫീല്‍ഡ് എന്നീ സ്‌കൂളുകളുടെയും ആറുമണി മുതല്‍ ഒന്പതുമണിവരെ ബിര്‍ള പബ്ലിക് സ്‌കൂള്‍, പേള്‍സ് എന്നിവയുടെയും കൈമാറ്റം നടക്കും.

മാര്‍ച്ച് ഇരുപതിന് ഞായറാഴ്ച മൂന്നു മണി മുതല്‍ ആറുമണി വരെ ഡി പി എസ്, മൊണാര്‍ക്ക്, രാജഗിരി എന്നിവയുടെയും ആറുമണി മുതല്‍ ഒന്പത് മണിവരെ ഡി ഐ എം എസ്, ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്‌കോളേഴ്‌സ് എന്നിവയുടെയും നടക്കും.

ഇരുപത്തൊന്നിന് തിങ്കളാഴ്ച മൂന്ന് മണി മുതല്‍ ആറുമണി വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ലൊയോള, ഭവന്‍സ് എന്നീ സ്‌കൂളുകളുടെയും ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ അവസാന ഘട്ടത്തില്‍ മുഴുവന്‍ സ്‌കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും. രണ്ടാഴ്ചയായി വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നടുമുറ്റം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ നടുമുറ്റത്തിന്റെ വിവിധ ഏരിയാ കോഡിനേറ്റര്‍മാര്‍ വഴി മുന്‍കൂട്ടി ബുക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

Related Articles

Back to top button