
ഖത്തർ പ്രവാസിയുടെ പുസ്തകം പ്രകാശനം ചെയ്തു
ഖത്തറില്‍ പ്രവാസിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി സുഹാസ് പാറക്കണ്ടി രചിച്ചു, ഇങ്ക് ബുക്ക് പ്രസിദ്ധീകരിക്കുന്ന ‘ഭ്രാന്തന്‍ സെല്ലുകളുടെ കണക്ക് പുസ്തകം’ എന്ന ക്യാന്‍സര്‍ അതിജീവനത്തിന്റെ പുസ്തകം എഴുത്തുകാരി ശ്രീമതി കെ.ആര്‍ മീര പ്രകാശനം ചെയ്തു. ഈ പുസ്തകത്തിന്റെ വായന വായനക്കാരെ കൂടുതല്‍ സ്‌നേഹസമ്പന്നരാക്കുന്നുവെന്ന് കെ.ആര്‍ മീര അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ. കെ ശങ്കരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രൊഫ. സി. പി അബൂബക്കര്‍, അശോകന്‍ ചരുവില്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ്, ഖത്തര്‍ സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി, ഖത്തര്‍ ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജ്, എഴുത്തുകാരി ഷീലാ ടോമി, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്, സുനീതി സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ഇ എം സുധീര്‍ നന്ദിയും പറഞ്ഞു