Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫാൻസ് ഫിയസ്റ്റക്ക് ഉജ്ജ്വല തുടക്കം

ദോഹ. ലോകകപ്പ് ആരവങ്ങള്‍ക്ക് ആവേശം പകരാന്‍ എക്സ്പാറ്റ്‌ സ്പോർട്ടീവ്‌ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റ ആഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. മിസൈമീർ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ നൂറു കണക്കിന് പ്രവാസികളെ സാക്ഷിയാക്കി ഖത്തറിലെ ഫുടബോൾ ഇതിഹാസ താരങ്ങളും വിവിധ മന്ത്രാലയ ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ലെഗസി അമ്പാസഡര്‍മാരും ഇന്ത്യൻ എമ്പസിക്ക് കീഴിലുള്ള അപെക്സ് ബോഡി ഭാരവാഹികളും ഖത്തറിന്റെ മുന്‍ ഫൂട്ബാള്‍ താരങ്ങളും മുഖ്യാതിഥികളായിരുന്നു.

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ ജേഴ്‌സിയിൽ ഖത്തറിലെ പ്രമുഖ ടീമുകൾ പരേഡിൽ അണിനിരന്നു. കളരിപ്പയറ്റ്, കുങ് ഫു, വിവിധയിനം നൃത്ത നൃത്തങ്ങൾ, പരമ്പരാഗത ഖത്തരി വേഷങ്ങളിലും കായിക വേഷങ്ങളിലും കുട്ടികൾ അണി നിരന്നത് പരേഡിനെ മികവുള്ളതാക്കി.

 

Related Articles

Back to top button