ദോഹ ഫോറത്തിലെ ഖത്തര്‍ അമീറിന്റെ ഉദ്ഘാടന പ്രസംഗത്തിന് കയ്യടിച്ച് ലോകം
അമാനുല്ല വടക്കാങ്ങര
ദോഹ.പുതിയൊരു യുഗത്തിലേക്കുള്ള രൂപാന്തരം എന്ന സുപ്രധാന പ്രമേയത്തോടെ ദോഹയില്‍ നടക്കുന്ന ദോഹ ഫോറത്തിന്റെ ഇരുപതാം പതിപ്പില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന് കയ്യടിച്ച് ലോകം.സമകാലിക ലോകത്ത് ദീര്‍ഘവീക്ഷണവും ധിഷണാപരവുമായ വാക്കുകളിലൂടെയാണ് ഖത്തര്‍ അമീര്‍ ലോക ശ്രദ്ധ നേടിയത്. സംവാദവും നയനന്ത്ര ചര്‍ച്ചകളുമാണ് സാംസ്‌കാരിക പ്രബുദ്ധമായ ലോകത്തിന്റെ മാര്‍ഗം. രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക തലങ്ങളില്‍ ലോകം ഇന്ന് നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ലോകത്തെ അസന്തുലിതാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ സമൂലമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ‘സാമൂഹിക നീതിയാണ് സമൂഹങ്ങളുടെ യഥാര്‍ത്ഥ അഭയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ, സുരക്ഷാ തലത്തില്‍, സൈനിക വിപുലീകരണത്തിനും സായുധ പരിഹാരങ്ങള്‍ക്കും അനുകൂലമായി രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടങ്ങള്‍ ചുരുങ്ങുന്നത് കാണുന്നതില്‍ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിവിലിയന്മാരെ ഭയപ്പെടുത്തുന്നതും ഭരണകൂടത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്നതും മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമായേക്കാവുന്ന മറ്റെല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാനുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് ഞാന്‍ ഇവിടെ നിന്ന് ഊന്നിപ്പറയുന്നു. ഈ ന്യായമായ യുദ്ധത്തിന്റെയും ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകളുടെയും ഇരകളായ ദശലക്ഷക്കണക്കിന് നിരപരാധികളോടും അഭയാര്‍ഥികളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നാണ് അമീര്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അടിവരയിട്ടത്.
വൈകാരികമായ എടുത്തുചാട്ടങ്ങളല്ല ബുദ്ധിപരമായ നയതന്ത്രനീക്കങ്ങളാണ് ലോകത്ത് സമാധാനം നിലനില്‍ക്കുവാന്‍ ആവശ്യമെന്ന സുപ്രധാനമായ ആശയമാണ് അമീര്‍ തന്റെ പ്രസംഗത്തിലുടനീളം ആവര്‍ത്തിച്ചത്.