
റമദാന്‍ മാസപ്പിറവി കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഖത്തറില്‍ താമസിക്കുന്ന എല്ലാ മുസ്ലിംകളോടും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി ഉറപ്പിക്കുന്നതിനുള്ള കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കാണുന്നവര്‍ തന്റെ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദഫ്ന (ടവേഴ്സ്) ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തെത്തണം.
മഗ്രിബ് നമസ്‌കാരം കഴിഞ്ഞയുടന്‍ കമ്മിറ്റി യോഗം ചേരും