Breaking News
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഭാഗ്യചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും
റഷാദ് മുബാറക്
ദോഹ . കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഭാഗ്യചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യുമെന്ന്
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡയറക്ടര്‍ ജനറല്‍ യാസര്‍ അല്‍ ജമാല്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തവും അതുല്യവുമായിരിക്കും ഭാഗ്യചിഹ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യക്തിയും ഭാഗ്യചിഹ്നം വ്യത്യസ്തമായി കാണുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന നറുക്കെടുപ്പില്‍ നിരവധി ആശ്ചര്യങ്ങള്‍ കാണുമെന്നും മുമ്പത്തെ എല്ലാ നറുക്കെടുപ്പുകളില്‍ നിന്നും മറ്റൊരു തലത്തിലുള്ള നറുക്കെടുപ്പ് ചടങ്ങായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.