
Archived Articles
76 ഫാമുകളില്‍ നിന്നായി 816 ടണ്‍ ഈത്തപ്പഴം വാങ്ങി മുനിസിപ്പല്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രാദേശിക ഈത്തപ്പഴ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 76 ഫാമുകളില്‍ നിന്നായി 816 ടണ്‍ ഈത്തപ്പഴം വാങ്ങി ഖത്തര്‍ മുനിസിപ്പല്‍ മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് .
2006 മുതല്‍ പ്രാദേശിക കാര്‍ഷിക വിളകള്‍ പ്രോല്സാഹിപ്പിക്കുന്നതനായി പ്രതിവര്‍ഷം 10 ദശലക്ഷം റിയാല്‍ ചിലവഴിക്കുന്നുണ്ട്. ഈത്തപ്പഴ ഉല്പാദനത്തിലും മറ്റു കാര്‍ഷിക വിളകളിലും വലിയ പുരോഗതിയുണ്ടാകുവാന്‍ സഹായകമായ പദ്ധതിയാണിത്.