Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രഥമ റമദാന്‍ പുസ്തകമേളക്ക് ഉജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രഥമ റമദാന്‍ പുസ്തകമേളക്ക് ഉജ്വല തുടക്കം . ഇന്നലെ സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച പുസ്തകമേള ഏപ്രില്‍ 16 വരെ തുടരും.
ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍ ഥാനിയാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡണ്ടും സ്റ്റേറ്റ് മന്ത്രിയുമായ ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി, സാംസ്‌കാരിക പ്രമുഖര്‍ , മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കി.

ഖുര്‍ആനിന്റെ മാസമായ റമദാന്‍ വായനയുടെ മാസം കൂടിയാണെന്നാണ് പുസ്തക മേള ഓര്‍മപ്പെടുത്തുക. വായിക്കുക എന്ന സുപ്രധാന സന്ദേശമാണ് ഖുര്‍ആനിലെ പ്രഥമ സൂക്തം ഉയര്‍ത്തിപ്പിടിക്കുന്നത്. വായനയിലൂടെ അറിവിലേക്കും തിരിച്ചറിവിലേക്കുമെത്താനാകും.
സാംസ്‌കാരിക മന്ത്രാലയത്തിന് വേണ്ടി ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഇവന്റുകളാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. സ്വദേശികളിലും വിദേശികളിലും വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ ട്വീറ്റ് ചെയ്തു.

മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളകളിലൊന്നായ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലാണ് റമദാന്‍ പുസ്തകമേളക്ക് രൂപം നല്ഡകിയത്. വിജ്ഞാനം വികസിപ്പിക്കുന്നതിന് വിശുദ്ധ മാസത്തെ നിക്ഷേപിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന പരിപാടിയെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ട്വീറ്റില്‍ പറഞ്ഞു.

ഇമാം ബുഖാരി ഹൗസ്, ഖത്തര്‍ റീഡ്‌സ്, അക്കാസ് സെന്റര്‍, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസ്, ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്‍ഡന്‍, വിഷ്വല്‍ ആര്‍ട്‌സ് സെന്റര്‍ തുടങ്ങി 17 പ്രാദേശിക സംഘടനകള്‍ മേളയില്‍ പങ്കെടുക്കും.

സൗദി അറേബ്യ, കുവൈറ്റ്, ലെബനന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 35 പ്രസാധകരാണ് റമദാന്‍ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button