
Archived Articles
നീറ്റ് , കീം അപേക്ഷകര്‍ക്കായി സിജി ദോഹ വെബിനാര്‍ സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. നീറ്റ് , കീം പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടനവധി സംശയങ്ങളാണ് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. പരീക്ഷയ്ക്കായി അപേക്ഷക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്നതിനും, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സിജി ദോഹ ഈ വിഷയത്തില്‍ ഏപ്രില്‍ 15 വെള്ളിയാഴ്ച ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഖത്തര്‍ സമയം ഉച്ചയ്ക്ക് 1 മണിക്ക് സൂം വഴി നടക്കുന്ന വെബിനാറില്‍ സിജി കരിയര്‍ അഡൈ്വസര്‍ ഫിറോസ് പിടി, കരിയര്‍ എക്‌സ്‌പെര്‍ട്ട് അന്‍വര്‍ മുട്ടഞ്ചേരി എന്നിവര്‍ സംസാരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സിജി ദോഹ കരിയര്‍ വിംഗ് കോര്‍ഡിനേറ്റര്‍ മുബാറക് മുഹമ്മദുമായി 7723 3122 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.