Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വാര്‍ഷിക യാത്രാശേഷി 58 ദശലക്ഷമാകും

അമാനുല്ല വടക്കാങ്ങര

ദോഹ. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ അഭിമാന പദ്ധതിയായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ട് ഘട്ടങ്ങളായുള്ള പാസഞ്ചര്‍ കേന്ദ്രീകൃത വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് . ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷാവസാനത്തോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വാര്‍ഷിക യാത്രാ ശേഷി 58 ദശലക്ഷമായും 2022 ന് ശേഷം 60 ദശലക്ഷത്തിലധികമായും വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് ഖത്തറിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചക്കും സഹായകമാകുന്നതോടൊപ്പം ഖത്തര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചാവേഗത്തിനും ആക്കം കൂട്ടും.

കുറഞ്ഞകാലം കൊണ്ട് മികച്ച സൗകര്യങ്ങളും ലോകോത്തര സംവിധാനങ്ങളുമൊരുക്കി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുരോഗതിയിലേക്കുള്ള ജൈത്രയാത്ര തുടരുകയാണ് .

Related Articles

Back to top button