Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 20 ന് അല്‍ ഖോറില്‍

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഫെബ്രുവരി 20 ന് അല്‍ ഖോറില്‍ നടക്കും. ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടിംഗ് ഓഫീസിലാണ് ക്യാമ്പ് നടക്കുക.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

രാവിലെ 9 മണി മുതല്‍ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാശ് പേമെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ .

പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വൈറ്റ് ബാക്ക് ഗ്രൗണ്ടിലുള്ള 35 x 45 എംഎം സൈസ് ഫോട്ടോ സോഫ്റ്റ് കോപ്പിയും പ്രിന്റും വേണം. ഫോട്ടോ കോപ്പി, ഫോട്ടോ ഗ്രാഫി സര്‍വീസുകള്‍ ലഭ്യമായിരിക്കും.

പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഇതേ സ്ഥലത്ത് വെച്ച് മാര്‍ച്ച് 6 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55002548, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button