Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റമദാന്‍ പ്രമാണിച്ച് 5 ദിവസത്തെ പ്രത്യേക ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ : റമദാന്‍ പ്രമാണിച്ച് 5 ദിവസത്തെ പ്രത്യേക ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ഇന്നു മുതല്‍ ഏപ്രില്‍ 25 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രീമിയം, ഇക്കണോമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം ഇളവ് വഭിക്കും. കൂടാതെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് പ്രീമിയത്തില്‍ 4,000 ബോണസ്ഏവിയോസ് പോയന്റും എക്കണോമിയില്‍ 2,000 ബോണസ് ഏവിയോസ് പോയന്റും ലഭിക്കും.

ഇന്നുമുതല്‍ ഏപ്രില്‍ 25 വരെയെടുക്കുന്ന ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 30 വരെ യുള്ള യാത്രകള്‍ക്കാണ് പ്രമോഷന്‍ ബാധകമാവുക. ഓണ്‍ലൈനായും ഖത്തര്‍ എയര്‍വേയ്‌സ് ഓഫീസുകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നുമെടുക്കുന്ന ടിക്കറ്റുകള്‍ക്കൊക്കെ ഇളവ് ബാധകമായിരിക്കും.

”വിശുദ്ധ റമദാന്‍ മാസത്തില്‍ ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുവാനും സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ഖത്തര്‍ എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇഹാബ് അമീന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button