
ഫ്രണ്ട്‌സ് ഓഫ് വക്ര ഇഫ്താര്‍ മീറ്റ് സ്ംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫ്രണ്ട്‌സ് ഓഫ് വക്ര ഇഫ്താര്‍ മീറ്റ് സ്ംഘടിപ്പിച്ചു. ചടങ്ങ് ഫൈറൂസ് അബൂബക്കര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വക്ര റൊയല്‍ പാലസില്‍ വച്ചു നടന്ന ചടങ്ങിനു സനീബ് , ഷനൂജ് , അജ്മല്‍ , സമീര്‍ , മുഹ്‌സിന്‍ കെ വി എന്നിവര്‍ നെതൃത്വം നല്‍കി .
ഷിഹാബ് തൂണെരി അധ്യക്ഷതയും വഹിച്ചു. ആഷിക് കെ കെ സ്വാഗതവും മുഹമ്മദ് സവാദ് നന്ദിയും പറഞ്ഞു.
കൊവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിനും ഖത്തറില്‍ ആരോഗ്യ കായിക കലാ മേളകളില്‍ വളണ്ടിയര്‍ ആയി മികച്ച സേവനം കാഴ്ചവെച്ച നാസിഫ് മൊയ്തു വെള്ളാഞ്ചെരിയെ ചടങ്ങില്‍ ആദരിച്ചു.
അബ്ദുള്ളക്കുട്ടി ഉല്ലാസ് , മുഹമ്മദ് റഫീഖ് പള്ളിക്കത്തൊടി , സല്‍മാന്‍ തെക്കെവളപ്പില്‍ , മിറാഷ് തയ്യില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.