
ഫിഫ 2022 രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന കാലയളവില്‍ 2 കോടി 35 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന ഇന്നലെ അവസാനിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2 കോടി 35 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍ ലഭിച്ചതായി ഫിഫ അറിയിച്ചു. ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 28 വരെയായിരുന്നു റാന്‍ഡം സെലക് ഷന്‍ വില്‍പന .
അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് അപേക്ഷകള്‍ ലഭിച്ചത്.
2022 മെയ് 31 മുതല്‍ ആരാധകരെ അവരുടെ അപേക്ഷകളുടെ ഫലത്തെക്കുറിച്ച് ഇമെയില്‍ വഴി അറിയിക്കും