റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ്സ് ബംമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ്സ് ബംമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
ദോഹ. ഇന്റര്‍നാഷണല്‍ മലയാളി നിക്കായുമായി സഹകരിച്ച് നടത്തിയ റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ്സ്് സീസണ്‍ 2 വിലെ ബംമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . മീഡിയ പ്ലസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ നിക്കായ് ഖത്തര്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹാഷിര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുഹമ്മദ് ജാസിം ഹാറൂണ്‍ സ്മാര്‍ട്ട് ടീവിയും, അക്വലിന്‍ ജോസഫ് കിച്ചന്‍ മെഷീനും , മുഹമ്മദലി വടക്കയില്‍ ബ്ലൂടൂത്ത് ട്രോളി സ്പീക്കറുമാണ് ബംമ്പര്‍ സമ്മാനങ്ങളായി നേടിയത്.
അവസാന വാരത്തിലെ ഡെയിലി ക്വിസ് ജേതാക്കളായ സിയാദിന് ഹോട്ട് പ്ലേറ്റും, സജ്ന ജാസ്മിന് ബ്ലെന്‍ഡറും ഇന്നലെ നടന്ന ചടങ്ങില്‍ സമ്മാനിച്ചുമീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, എന്നിവര്‍ സംബന്ധിച്ചു.
റമദാനില്‍ നടന്ന മല്‍സരത്തിന് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും വരും ആഴ്ചകളില്‍ പുതിയ മത്സരങ്ങളുണ്ടാവുമെന്നും ഇന്റര്‍നാഷണല്‍ മലയാളി അധികൃതര്‍ അറിയിച്ചു