ഖത്തറില്‍ കാര്‍വ ടാക്‌സികള്‍ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിലേക്ക് മാറ്റുന്നു
ഖത്തറില്‍ കാര്‍വ ടാക്‌സികള്‍ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിലേക്ക് മാറ്റുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: പൊതുഗതാഗത സംവിധാനം പൂര്‍ണമായും പരിസ്ഥിതി സൗഹൃഹവും നൂതനവുമാക്കാനൊരുങ്ങി ഖത്തര്‍.പൊതുഗതാഗതരംഗത്ത് ഇക്കോ മൊബിലിറ്റിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി മുവാസലാത്ത് (കര്‍വ) എല്ലാ കര്‍വ സിറ്റി ടാക്‌സികള്‍ക്കും പകരം ഹൈബ്രിഡ് ഇലക്ട്രിക് ഇക്കോ ടാക്‌സികള്‍ നിരത്തിലിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
സ്വയം ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളാണ് ടാക്സി സേവനത്തിനായി ഉപയോഗിക്കുക. അത് വളരെ കാര്യക്ഷമമായ ലോ എമിഷന്‍ ഗ്യാസോലിന്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതി മലിനീകരണം തടയും. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ നിര്‍ത്തുമ്പോഴോ മന്ദഗതിയില്‍ നീങ്ങുമ്പോഴോ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു. ചക്രങ്ങളില്‍ നിന്നുള്ള ഗതികോര്‍ജ്ജത്തെ കാര്‍ ബാറ്ററിയില്‍ സംഭരിച്ച് വൈദ്യുതിയാക്കി മാറ്റുന്ന നൂതന സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
സാധാരണ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഓരോ വാഹനവും പുറം തള്ളുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുവാന്‍ ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്