
Breaking News
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ഖത്തറിന്റെ അനുശോചനം
അമാനുല്ല വടക്കാങ്ങര
ദോഹ. യു.എ.ഇ പ്രസിഡണ്ടും സായുധ സേനയുടെ പരമോന്നത കമാണ്ടറും സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഖത്തറിന്റെ അനുശോചനം.
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജ്ഞാനവും മിതത്വവുമുള്ള ഒരു മികച്ച നേതാവായിരുന്നുവെന്ന് അമീരി ദിവാന്റെ പ്രസ്താവനയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഊന്നിപ്പറഞ്ഞു. തന്റെ രാജ്യത്തെയും സമൂഹത്തേയും സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച മഹനായ നേതാവായിരുന്നുവെന്ന് അമീര്‍ പറഞ്ഞു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്താനും പതാകകള്‍ പകുതി താഴ്ത്താനും അമീര്‍ ഉത്തരവിട്ടു.
ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി അല്‍ ബറാഹ പരിപാടിയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.