
Archived Articles
ശൈഖ് മുഹമ്മദ് ബ്‌നു സായിദിനെ അഭിനന്ദിച്ച് ഖത്തര്‍ അമീറും ഡെപ്യൂട്ടി അമീറും
അമാനുല്ല വടക്കാങ്ങര
ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി സന്ദേശമയച്ചു. പ്രസിഡണ്ടിനും എമിറാത്തി ജനതക്കും കൂടുതല്‍ പുരോഗതിയും വളര്‍ച്ചയുമുണ്ടാവട്ടെ അമീര്‍ സന്ദേശത്തില്‍ ആശംസിച്ചു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച് സമാനമായ സന്ദേശമയച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു