
Breaking News
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്നും കള്ളപ്പണവും പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ നിരോധിത മയക്കുമരുന്നും കളളപ്പണവും പിടികൂടി. ബാഗിന്റെ അടിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഷാബോ എന്ന മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പിടികൂടിയ ഷാബോ 6.107 കിലോഗ്രാമാണ്. സംശയം തോന്നിയ യാത്രികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും യാത്രക്കാരന്റെ കൈവശം കള്ളപ്പണം കണ്ടെത്തിയതായും വകുപ്പ് പരാമര്‍ശിച്ചു.