
ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച തുടരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച തുടരുന്നു. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപ രംഗങ്ങളില്‍ ആശാവഹമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ മുന്നോടിയായി റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും കൊമേര്‍ഷ്യല്‍ കെട്ടിടങ്ങളുമൊക്ക വലിയ ഡിമാന്റിലാണ് വിപണനം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖത്തര്‍ ജുഡീഷ്യല്‍ മന്ത്രാലയത്തിലെ റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 24-28 വരെയുള്ള കാലയളവില്‍ 569 മില്യണ്‍ റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നു. മെയ് 8- 12 വരെയുള്ള ആഴ്ചയില്‍ 301 മില്ല്യണ്‍ റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.