Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ ഉപരാഷ്ട്രപതിയും സംഘവും ഖത്തര്‍ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഘവും ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ അമീരി ദിവാനിലാണ് കൂടിക്കാഴ്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയില്‍ അവര്‍ അവലോകനം ചെയ്തു. കൂടാതെ പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button