Archived Articles
പി.എന്‍. ബാബുരാജന് കര്‍ണാടക സംഘയുടെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ടുമായ പി.എന്‍. ബാബുരാജന് കര്‍ണാടക സംഘയുടെ ആദരം .
ജനസേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനങ്ങള്‍ പരിഗണിച്ചാണ് ആദരം.
യുവാക്കളെ ശാക്തീകരിക്കുന്നതിലും പ്രാദേശിക സംഘടനകള്‍ക്ക് ദിശാബോധം നല്‍കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ബാബുരാജന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് സംഘാടകര്‍ വിലയിരുത്തി.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം പ്രതിനിധിയും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും സംബന്ധിച്ച പ്രൗഡഗംഭീരമായ വേദിയിലാണ് ബാബുരാജനെ ആദരിച്ചത്.