
Archived Articles
ക്യൂടീം ‘ആടാം പാടാം 2022’
ഖത്തറിലെ തിരൂർതാലൂക്ക് നിവാസികളുടെ സംഘടനയായ ക്യൂടീം ജൂൺ 24 വെള്ളിയാഴ്ച്ച അബൂഹമൂറിലെ അൽ ജസീറ അക്കാദമിയിൽ വെച്ച് ‘ആടാം പാടാം 2022 ‘എന്ന പേരിൽ കുടുംബസംഗമം നടത്തുന്നു. വൈകീട്ട് 4.30 മുതൽ 10 മണി വരെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത് .
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത് .
കൂടാതെ ആസ്വാദ്യകരമായ കലാ സാംസ്കാരിക പരിപാടികളും ഫൺ ഗെയിംസും ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് . ക്യൂ ടീം പരിധിയിൽ വരുന്ന നാനൂറോളം പേരെ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട് എന്ന് സംഘാടകർ അറിയിച്ചു .അന്വേഷണങ്ങൾക്ക്5012 5059 എന്ന നമ്പറിൽ ബന്ധപ്പെടുക .