
Breaking News
50 വയസ്സ് പിന്നിട്ടവരും വിട്ടുമാറാത്ത രോഗമുള്ളവരും കോവിഡിനെതിരെയുള്ള നാലാം ഡോസ് വാക്സിനെടുക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ: 50 വയസ്സ് പിന്നിട്ടവരും വിട്ടുമാറാത്ത രോഗമുള്ളവരും കോവിഡിനെതിരെയുള്ള നാലാം ഡോസ് വാക്സിനെടുക്കണണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഗുരുതരമായ കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും രോഗ പ്രതിരോധം ദുര്‍ബലമായവര്‍ക്കും പ്രായം പരിഗണിക്കാതെ നാലാം ഡോസ് വാക്സിനെടുക്കാം.
ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) അല്ലെങ്കില്‍ കോവിഡ് അണുബാധയില്‍ നിന്ന് മുക്തമായി നാല് മാസത്തിന് ശേഷമാണ് നാലാമത്തെ ഡോസ് നല്‍കുക.