Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വെയർഹൗസിൽ അപകടം ; മണാശ്ശേരി മുത്താലം സ്വദേശി ഖത്തറിൽ മരിച്ചു

ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മുത്താലം സ്വദേശി മരിച്ചു. മുത്താലം കിടങ്ങൻ തടായിൽ മുഹമ്മദ്(ബാബു 56) ആണ് മരിച്ചത്.

ഇന്നലെ ജോലി സ്ഥലത്ത് കണ്ടയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ : കട്ടാങ്ങൽ കണ്ടിയിൽ നഫീസ, മക്കൾ : ഷൗക്കത്ത് ( സൗദി ) , ജംഷീറലി ( ഖത്തർ ) , ജുമൈലത്ത് ( എൻ.ജി.ഒ കോർട്ടേഴ്സ് ) , ജംഷീറ (മടവൂർ).

മരുമക്കൾ : താജുദ്ദീൻ ( എൻ.ജി.ഒ കോർട്ടേഴ്സ് ) , ഷമീർ ( മടവൂർ ) , ബിൻസിയ നസ്രിൻ ( അരീക്കോട് ) , നസ്രിൻ ( പാഴൂർ ).

Related Articles

Back to top button