നമ്മുടെ ആഘോഷങ്ങളില്‍ ക്ഷേമ പദ്ധതികള്‍ക്ക് ഇടം നല്‍കുക.അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
കാലിക പ്രസക്തമായ ഇടപെടലുകളിലൂടെ ഖത്തറിലെ സാമൂഹ്യ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി. ലോക കേരള സഭ അംഗം കൂടിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് നിരവധി പ്രവാസികള്‍ക്ക് സഹായകമാണ് .
പെരുന്നാളാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പങ്കുവെക്കുന്ന ഈ ആശയം ഏറെ പ്രസക്തമാണ്
ബക്രീദ് – ഓണം ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.
ഓരോ തെരുവിന്റെയും പേരില്‍ തുടങ്ങി കേരളാ തലവും അഖിലേന്ത്യാ തലം വരെയും വ്യവസ്ഥാപിത രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സംഘടനാ സംവിധാനങ്ങള്‍ നമുക്കുണ്ട്.
നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെങ്കിലും അതില്‍ അതിപ്രാധാനമുള്ളതാണ് ക്ഷേമനിധി അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുക എന്നത്.
ആഘോഷ വേളകള്‍ക്കായി ഒത്തു ചേരുന്ന ഇടങ്ങളില്‍ പ്രവാസി ക്ഷേമനിധി, ഖത്തര്‍ പ്രവാസികളാണെങ്കില്‍ കഇആഎ ഇന്‍ഷൂറന്‍സ് പോലുള്ളവയില്‍ അംഗങ്ങള്‍ ആവാനുള്ള സൗകര്യ മേര്‍പ്പെടുത്താന്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജീവിതം മുഴുക്കെ പ്രതികൂല സാഹചര്യത്തില്‍ കഴിഞ്ഞ് ഒടുവില്‍ രോഗങ്ങളും ബാധ്യതകളുമായി നാടണയുന്ന പ്രവാസി മരുന്നിനെങ്കിലും കൈ നീട്ടാതെ ഇരിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ജീവിതത്തിന്റെ സന്ധ്യയില്‍ ലഭിക്കുന്ന ഈ തുകയായിരിക്കും ഒരു പക്ഷെ, അവരുടെ ഏറ്റവും വലിയ സമ്പാദ്യം.