ഈദാഘോഷങ്ങള്‍ക്കായി രാജ്യത്തുടനീളമുള്ള ബീച്ചുകള്‍ ഒരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദുല്‍ അദ്ഹ അവധി ദ്ിനങ്ങള്‍ ചിലവഴിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ബീച്ചുകള്‍ ഒരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. ബീച്ചുകള്‍ പൊതു, കുടുംബങ്ങള്‍, സ്ത്രീകള്‍, കോര്‍പ്പറേറ്റ് തൊഴിലാളികള്‍ക്കും ബാച്ചിലര്‍മാര്‍ക്കും എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ബീച്ചുകളില്‍
മറ്റുള്ളവര്‍ പ്രവേശിക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മന്ത്രാലയം പട്ടികയിലുള്‍പ്പെടുത്തിയ പ്രധാനപ്പെട്ട ബീച്ചുകള്‍ അല്‍ വക്ര ബീച്ച് , അല്‍ ഫര്‍ക്കിയ ബീച്ച്, അല്‍ ഖോര്‍: സീലൈന്‍ ബീച്ച്: അല്‍ ഘരിയ ബീച്ച് ( കുടുംബങ്ങള്‍ക്ക്) , സിമൈസ്മ ബീച്ച്, അല്‍ മംലാഹ ബീച്ച് (സ്ത്രീകള്‍ക്ക്) അല്‍ ഖരിജ് ബീച്ച്: കോര്‍പ്പറേറ്റ് തൊഴിലാളികള്‍ക്കും ബാച്ചിലര്‍മാര്‍ക്കും എന്നിങ്ങനെയാണ് .
ബീച്ചുകളുടെ മുഴുവന്‍ പട്ടികയും അവയുടെ സ്ഥാനവും മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ https://twitter.com/albaladiya/status/1545448133139767302 എന്നതില്‍ കാണാം.
മണലില്‍ നേരിട്ട് തീയിടുന്നത് ഒഴിവാക്കുക; കല്‍ക്കരി മണലില്‍ കുഴിച്ചിടരുത്; പൊതു ശുചിത്വം പാലിക്കുക; നിയുക്ത ബിന്നുകളില്‍ മാലിന്യം എറിയുക; നീന്തുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങി കടല്‍ത്തീരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി മന്ത്രാലയം ചില പൊതു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്