Breaking News
ഈദുല്‍ അദ്ഹയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ 580 രോഗികള്‍ ആംബുലന്‍സ് സര്‍വീസ് പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ അദ്ഹയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ 580 രോഗികള്‍ ആംബുലന്‍സ് സര്‍വീസ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.ഇതില്‍ 470-ലധികം രോഗികളെ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ പ്രധാന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലാണ് ചികിത്സിച്ചതെന്നും കേസുകളൊന്നും അതിഗുരുതരമായിരുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. റോഡ് ട്രാഫിക് അപകടങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, പനി, മ ശ്വാസകോശ അണുബാധകള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന ആഘാതം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന കേസുകള്‍.