പട്ടാമ്പി പെരുമ 2022 അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പട്ടാമ്പി കൂട്ടായ്മയുടെ ബക്രീദ് പ്രോഗ്രാം ‘പട്ടാമ്പി പെരുമ 2022 അവിസ്മരണീയമായി . ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
ബഷീര്‍, നൗഷാദ്, നാസര്‍, നൗഫല്‍, അരുണ്‍, ലോക കേരള സഭ അംഗം അബ്ദുള്‍ റഹൂഫ് കൊണ്ടോട്ടി, ക്യു മലയാളം പ്രസിഡണ്ട് ബദറുദ്ധീന്‍ സി മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പട്ടാമ്പി കൂടായ്മ പ്രോഗ്രാമിന് ആശംസകള്‍ അറിയിച്ചു.
കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ നോര്‍ക്ക അംഗത്വം, ഐ.സി.ബി.എഫ്. ഇന്‍ഷുറന്‍സ്, എന്‍.ആര്‍.ഐ. അക്കൗണ്ട് എന്നീ ഹെല്പ് ഡസ്‌ക്കുകള്‍ ഏറെ ഉപകാരപ്രദമായി .
കൂട്ടായ്മയിലെ അംഗങ്ങളുടെ തന്നെ മാപ്പിള-സിനിമാഗാനങ്ങളിലൂടെ തുടങ്ങിയ കലാപരിപാടികള്‍ പിന്നീടങ്ങോട്ട് ടീം സീസണ്‍സ് ന്റെ കലാകാരികളും കലാകാരന്മാരും ഏറ്റെടുക്കുകയായിരുന്നു. പുതുമയാര്‍ന്ന ഡാന്‍സുകളും പാട്ടുകാരുടെ ആവേശം നിറച്ച പാട്ടുകളും കാണികള്‍ക്ക് വേറിട്ട അനുഭവമായിത്തീര്‍ന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൈതോല നാടന്‍പാട്ട് സംഘത്തിന്റെ നാടന്‍പാട്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ഹാളില്‍ ആറാടിക്കുകയായിരുന്നു.
പട്ടാമ്പി കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ഫൈസല്‍ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
അരുണ്‍ പിള്ളൈ പ്രവീണ്‍ ആയിരുന്നു പരിപാടിയുടെ അവതാരകന്‍. സെക്രട്ടറി ഷാഫി പടാതൊടി സ്വാഗതം പറഞ്ഞു.