
Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ ആറായിരം കടന്നു, ഇന്ന് 922 പേര്‍ക്ക് കോവിഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും തുടരുമ്പോഴും ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ലെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 804 കമ്മ്യൂണിറ്റി കേസുകളും 114 യാത്രക്കാരിലെ കേസുകളും ചേര്‍ന്നതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 6243 ആയി ഉയര്‍ന്നിട്ടുണ്ട്.
ഖത്തറില്‍ ഇതുവരെ 393834 പേര്‍ക്ക് രോഗം ബാധിച്ചതായും 386911 പേര്‍ രോഗ മുക്തി നേടിയതായും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത്‌മൊത്തം 680 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.