
ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആഗസ്ത് 11 ന് പന്തുരുളും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഡിസംബര്‍ 18 ന് ഫിഫ 2022 ന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ആഗസ്ത് 11 ന് പന്തുരുളും . ക്യൂ.എന്‍.ബി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തില്‍ അല്‍ അറബി ക്‌ളബ്ബും അല്‍ റയ്യാന്‍ ക്‌ളബ്ബും തമ്മിലുള്ള മല്‍സരത്തിനാണ് അത്യാധുനിക സൗകര്യങ്ങളോടെ പണിത ലുസൈല്‍ സ്‌റ്റേഡിയം മിഴി തുറക്കുക.
ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2022-2023 സീസണിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആഗസ്ത് 11 വ്യാഴാഴ്ച രാത്രി 7.40 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അല്‍ അറബി അല്‍ റയ്യാനുമായി ഏറ്റുമുട്ടും.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, അല്‍-ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം എന്നിവയുള്‍പ്പെടെ മറ്റ് ലോകകപ്പ് 2022 സ്റ്റേഡിയങ്ങളും ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും.