Breaking News
തൃശൂര്‍ കണ്ണോത്ത് സ്വദേശി ദോഹയില്‍ നിര്യാതനായി
ദോഹ. തൃശൂര്‍ കണ്ണോത്ത് സ്വദേശി ദോഹയില്‍ നിര്യാതനായി . വെങ്കിടങ്ങിനടുത്ത് പടിക്കപറമ്പില്‍ കനകന്‍ ( 54 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഡി.എസ്.പി.. കമ്പനിയില്‍ സ്റ്റീല്‍ വര്‍ക് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
ഷൈനിയാണ് ഭാര്യ. അഭിജിത്ത്, അക്ഷയ, ആതിര, അഭിരാമി എന്നിവര്‍ മക്കളാണ് .
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.