Breaking News
ദോഹ കോര്‍ണിഷ് വികസന പ്രവര്‍ത്തനങ്ങള്‍ 95% പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ കോര്‍ണിഷ് വികസന പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തോളം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ബാക്കി ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി നടപ്പാതകളും മൂന്ന് തുരങ്കങ്ങളും ഉടന്‍ തുറക്കുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ദഫ്ന ടണല്‍, കോര്‍ണിഷ് സ്റ്റേഷന്‍ ടണല്‍, വെസ്റ്റ് ബേ സ്റ്റേഷന്‍ ടണല്‍ എന്നിവയാണ് കാല്‍നടയാത്രക്കാരുടെ സഞ്ചാരം വര്‍ധിപ്പിക്കുന്നതിനും പാതകളെ സമീപ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമായി തുറക്കുന്നത്.